Sunday, August 31, 2025

ട്രംപ് -പുടിന്‍ ഉച്ചകോടി: അമേരിക്കന്‍ മണ്ണിലെത്താന്‍ സന്നദ്ധത കാണിച്ച പുടിന്റെ തീരുമാനം ആദരണിയമെന്ന് ട്രംപ്

വാഷിങ്ടണ്‍: റഷ്യ -യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് -പുടിന്‍ ഉച്ചകോടി അലാസ്‌കയിലെന്ന് സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്. വെള്ളിയാഴ്ചയാണ് കൂടിക്കാഴ്ച. അമേരിക്കന്‍ മണ്ണിലെത്താന്‍ സന്നദ്ധത കാണിച്ച പുടിന്റെ തീരുമാനം ആദരണിയമെന്ന് ട്രംപ് പറഞ്ഞു.

ഉച്ചകോടിക്ക് അലാസ്‌ക തിരഞ്ഞെടുത്തത് എന്തുകൊണ്ട്?

റഷ്യയുടെ മുന്‍ ഭാഗമായിരുന്ന അലാസ്‌ക, ഇപ്പോള്‍ അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമാണ്. 1867-ല്‍ 72 ലക്ഷം ഡോളറിന് റഷ്യയില്‍ നിന്ന് അമേരിക്ക വാങ്ങിയ ഈ പ്രദേശം, റഷ്യയുടെയും കാനഡയുടെയും അതിര്‍ത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ ചരിത്രപരമായ ബന്ധം മാത്രമല്ല, മറ്റു ചില രാഷ്ട്രീയ കാരണങ്ങളും അലാസ്‌കയെ കൂടിക്കാഴ്ചക്കായി തിരഞ്ഞെടുക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചു.

നിലവില്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അമേരിക്ക ഈ കോടതിയില്‍ അംഗമല്ലാത്തതിനാല്‍, അലാസ്‌കയില്‍ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. കൂടാതെ, റഷ്യയില്‍ നിന്ന് മറ്റൊരു രാജ്യവും സ്പര്‍ശിക്കാതെ, 88 കിലോമീറ്റര്‍ മാത്രം ബെറിങ് കടലിടുക്കിനു മുകളിലൂടെ പറന്ന് പുടിന് സുരക്ഷിതമായി അലാസ്‌കയിലെത്താന്‍ സാധിക്കും.

അമേരിക്കയുടെ 49-ാമത് സംസ്ഥാനമായ അലാസ്‌കയുടെ പ്രാധാന്യം തിരിച്ചറിയുന്നത് സ്വര്‍ണ്ണ നിക്ഷേപവും പ്രകൃതി വിഭവങ്ങളും കണ്ടെത്തിയ ശേഷമാണ്. 1959-ലാണ് അലാസ്‌ക അമേരിക്കന്‍ ഐക്യനാടുകളുടെ ഭാഗമാകുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!