പാരിസ്: ഈ മാസാവസാനത്തിനുമുമ്പ് വന്‍ശക്തികളുമായി ആണവചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ ഇറാനെതിരെ യുഎന്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിക്ക് കത്തയച്ചു. ഇത് ഇറാനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
2015-ലെ ആണവ കരാറില്‍നിന്ന് 2018-ല്‍ യുഎസ് ഏകപക്ഷീയമായി പിന്‍മാറിയതോടെയാണ് കരാര്‍ തകര്‍ന്നത്. അതിനുശേഷം ഇറാന്‍ കരാറിലെ വ്യവസ്ഥകളില്‍നിന്ന് പിന്‍മാറുകയും ആണവ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നയതന്ത്രപരമായ നീക്കങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.

യുഎന്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചാല്‍ ഇറാനുമേല്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദമുണ്ടാകും. ഈ സാഹചര്യം ഇറാനെ വീണ്ടും ചര്‍ച്ചക്ക് പ്രേരിപ്പിക്കുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്.