ഇസ്രായേല്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഗാസക്ക് വെള്ളം കൊടുക്കാത്തവര്‍ ഇറാന് നല്‍കുമോയെന്നും ഒരു മരീചികയെന്നതിനപ്പുറം ഇക്കാര്യത്തില്‍ മറ്റൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാന് സഹായം നല്‍കുമെന്ന നെതന്യാഹുവിന്റെ പരാമര്‍ശത്തിലാണ് മറുപടി. കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇറാന് സഹായം നല്‍കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇറാന്‍ കാബിനറ്റ് യോഗത്തിലായിരുന്നു പെസഷ്‌കിയാന്റെ പരാമര്‍ശം.
പലസ്തീന് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രായേലിനെ ഒരിക്കലും വിശ്വസിക്കാനാവില്ല. ഗാസക്ക് വെള്ളം കൊടുക്കാത്തവര്‍ ഇറാന് നല്‍കുമോ. ഒരു മരീചികയെന്നതിനപ്പുറം ഇക്കാര്യത്തില്‍ മറ്റൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള സര്‍ക്കാരില്‍ നിന്നും ഇറാന്‍ മോചിതമായാല്‍ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ അവരെ സഹായിക്കുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണം.

ഞായറാഴ്ച നമ്മുടെ കാല്‍ക്കീഴില്‍ വെള്ളമില്ലെന്നും എങ്ങനെ പ്രതിസന്ധിക്ക് പരിഹാരം കാണാമെന്നും ഇറാന്‍ പ്രസിഡന്റ് ചോദിച്ചിരുന്നു. കടുത്ത പ്രതിസന്ധിയാണ് ഇറാന്‍ അഭിമുഖീകരിക്കുന്നതെന്നും പ്രശ്‌നം പരിഹരിക്കാന്‍ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.