Sunday, August 31, 2025

കുവൈത്ത് വ്യാജ മദ്യ ദുരന്തം: 13 മരണം; ഇന്ത്യക്കാരും ചികിത്സയില്‍

കുവൈത്ത്: കുവൈറ്റില്‍ വിഷ മദ്യം ദുരന്തത്തില്‍ 13 പേര്‍ മരിച്ചതായി സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം. 63 പേര്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. മരണമടഞ്ഞവരില്‍ മുഴുവന്‍ പേരും ഏഷ്യക്കാരാണ്.

31 പേര്‍ വെന്റിലേറ്ററുകളില്‍ കഴിയുകയാണ്. 51 പേര്‍ക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായി വന്നു. 21 പേര്‍ക്ക് സ്ഥിരമായ അന്ധതയോ കാഴ്ചക്കുറവോ ഉണ്ടായതായും അധികൃതര്‍ വ്യക്തമാക്കി. വിഷ മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി ഹെല്പ് ലൈന്‍ നമ്പര്‍ സ്ഥാപിച്ചു.മരണ മടഞ്ഞവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് എംബസിയുമായി ബന്ധപ്പെടുന്നതിന് +965-65501587 എന്ന ഹെല്പ് ലൈന്‍ നമ്പര്‍ സ്ഥാപിച്ചതായി ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

സംഭവം എംബസിയുടെ ശ്രദ്ധയില്‍പ്പെട്ടയുടനെ, ഇന്ത്യന്‍ സ്ഥാനപതിയും മറ്റ് എംബസി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ശരിയായ ചികിത്സയ്ക്കായി ബന്ധപ്പെട്ട ആശുപത്രികളുമായും കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും എംബസി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!