ലാസ് വേഗസ് : കോവിഡ് മഹാമാരിക്ക് ശേഷം വളർച്ച നേടിയ ലാസ് വേഗസിലെ ടൂറിസം മേഖലയിൽ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കാനഡയും യുഎസും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ കാരണം കനേഡിയൻ വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് പ്രധാന കാരണമെന്ന് ലാസ് വേഗസ് കൺവെൻഷൻ ആൻഡ് വിസിറ്റേഴ്സ് അതോറിറ്റി റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 11 ശതമാനത്തിലധികം കുറവുണ്ടായി.

എയർലൈൻ വിവരങ്ങൾ അനുസരിച്ച് കനേഡിയൻ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ജൂണിൽ എയർ കാനഡ യാത്രക്കാരുടെ എണ്ണം 33% കുറഞ്ഞപ്പോൾ, വെസ്റ്റ്ജെറ്റിന് 31 ശതമാനവും ഫ്ലെയർ മാനക്കമ്പനിക്ക് 62 ശതമാനവും യാത്രക്കാരുടെ കുറവുണ്ടായി.

കനേഡിയൻ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് തങ്ങളുടെ വരുമാനത്തെ ബാധിച്ചതായി എംജിഎം റിസോർട്ട്സ് സിഇഒ ബിൽ ഹോൺബക്കിൾ പറഞ്ഞു. മറ്റൊരു പ്രധാന റിസോർട്ട് കമ്പനിയായ സീസേഴ്സ് എൻ്റർടൈൻമെൻ്റിൻ്റെ സിഇഒ തോമസ് റീഗും സമാനമായ പ്രതികരണം അറിയിച്ചു. കനേഡിയൻ ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ ഈ കുറവിനെ പ്രാദേശിക യൂണിയൻ നേതാക്കൾ “ട്രംപ് സ്ലംപ്” എന്ന് വിശേഷിപ്പിച്ചു.