വാഷിങ്ടണ്‍: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സമ്മതിച്ചില്ലെങ്കില്‍ റഷ്യ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച അലാസ്‌കയില്‍ നടക്കാനിരിക്കുന്ന ട്രംപ്-പുടിന്‍ ഉച്ചകോടി നടക്കാനിരിക്കെയാണ് റഷ്യക്ക് അന്ത്യശാസനയുമായി ട്രംപ് രംഗത്ത് വന്നത്.
വെടിനിര്‍ത്തലിന് റഷ്യ തയ്യാറായില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമെന്ന് സെലന്‍സ്‌കിയും പറഞ്ഞു. ട്രംപുമായി നടന്ന വെര്‍ച്വല്‍ യോഗത്തിലാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യ അലാസ്‌കയില്‍ വെടിനിര്‍ത്തലിന് വഴങ്ങിയില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമന്ന് സെലന്‍സ്‌കി പറഞ്ഞു.

ഉപരോധങ്ങളുടെ സ്വാധീനത്തെക്കുറിച്ച് പുടിന്‍ വെറുതെ പറയുകയാണെന്നാണ് കരുതുന്നത്. ഉപരോധം റഷ്യയുടെ വിവിധമേഖലകളെ ബാധിക്കുന്നുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. ആദ്യം വെടിനിര്‍ത്തല്‍ പിന്നീട് സമാധാന കരാര്‍ എന്നായിരുന്നു സെലന്‍സ്‌കി ചര്‍ച്ചയിലുന്നയിച്ചത്. വെടിനിര്‍ത്തലിന് ട്രംപ് പിന്തുണ നല്‍കിയെന്ന് യോഗത്തിന് ശേഷം സെലന്‍സ്‌കിയും വ്യക്തമാക്കിയിരുന്നു.