ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. സമാധാനത്തിനായുള്ള ഇരുവരുടെയും സാരഥ്യം അത്യന്തം പ്രശംസനീയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഉച്ചകോടിയിലുണ്ടായ പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. സംഘർഷത്തിന് എത്രയും പെട്ടെന്ന് ഒരവസാനം കാണാൻ ലോകം ആഗ്രഹിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

ചർച്ചയ്ക്ക് പോകുന്നതിനിടെ റഷ്യയ്ക്കും അതിന്റെ വ്യാപാര പങ്കാളികൾക്കും മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം ഉടൻ പരിഗണിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് ഇന്ത്യക്ക് ആശ്വാസകരമാണ്. എന്നാൽ, രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇത് പുനഃപരിശോധിക്കേണ്ടി വന്നേക്കാമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.