Saturday, August 16, 2025

ഷോക്കേൽക്കാൻ സാധ്യത: യുഎസ്ബി ചാർജിങ് സ്റ്റേഷനുകൾ തിരിച്ചു വിളിച്ചു

ഓട്ടവ: ഷോക്കേൽക്കാൻ സാധ്യതയുള്ളതിനാൽ യുഎസ്ബി ചാർജിങ് സ്റ്റേഷനുകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. Amazon.ca-യിൽ വിറ്റഴിച്ച YC-A10 മോഡൽ നമ്പറുള്ള ചാർജിങ് സ്റ്റേഷനുകളാണ് തിരിച്ചു വിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

കാനഡയിൽ ഈ മോഡൽ 8 യൂണിറ്റുകൾ മാത്രമേ വിറ്റഴിച്ചിട്ടുള്ളൂവെന്നും ഷോക്കേറ്റതുമായി ബന്ധപ്പെട്ട 2 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഏജൻസി പറഞ്ഞു. എന്നാൽ പരുക്കുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. അതേസമയം ആമസോണിന്റെ കനേഡിയൻ സ്റ്റോറിൽ ഈ ഉൽപ്പന്നം നീക്കം ചെയ്‌തതായും ഏജൻസി അറിയിച്ചു.ഉപയോക്താക്കൾ ഉടൻ തന്നെ ഈ മോഡൽ ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും മുനിസിപ്പൽ ഇലക്ട്രോണിക് മാലിന്യ നിയമങ്ങൾ അനുസരിച്ച് ഇത് സംസ്കരിക്കാനും ഹെൽത്ത് കാനഡ ആളുകളോട് നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!