മൺട്രിയോൾ: നഗരത്തിലെ സെന്റ്-ലോറന്റ് ബറോയിലെ പാർക്കിൽ യുവാവ് കുത്തേറ്റ് മരിച്ചതായി മൺട്രിയോൾ പൊലീസ് (എസ്‌പിവിഎം) റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ജൂൾസ്-പൊയിട്രാസ് സ്ട്രീറ്റ് ആൻഡ് ഡെഗ്യുയർ ബൊളിവാർഡ് ജംഗ്ഷന് സമീപമുള്ള പാർക്കിലാണ് സംഭവം. കത്തിക്കുത്തിൽ രണ്ട് യുവാക്കൾക്ക് പരുക്കേറ്റായി എസ്‌പിവിഎം അറിയിച്ചു.

വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പൊലീസ് മൂന്ന് പേരെ പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 22 വയസ്സുള്ള യുവാവ് പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. അന്വേഷണം ആരംഭിച്ചു.