ജറുസലേം:വടക്കൻ ഗാസ പിടിക്കാനുള്ള പുതിയ ആക്രമണപദ്ധതിക്കു തുടക്കമിടുന്ന ഇസ്രയേൽ സൈന്യം ജനങ്ങളെ തെക്കൻ മേഖലകളിലേക്കു മാറ്റുന്നു. സുരക്ഷ ഉറപ്പാക്കാനെന്നു പറഞ്ഞാണ് പലസ്തീൻകാരെ ഒഴിപ്പിക്കുന്നത്. തെക്കൻ ഗാസയിൽ ടെന്റുകളും മറ്റു സഹായങ്ങളും ഒരുക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.വടക്കുള്ള ഗാസ സിറ്റിയിൽ ആക്രമണം രൂക്ഷമായി. ഹമാസിന്റെ ആയുധങ്ങളും തുരങ്കങ്ങളും തകർക്കാനാണു നീക്കമെന്നാണ് സൈന്യം പറയുന്നത്. തെക്കൻ ഗാസയിലേക്ക് ആളുകളെ ഒഴിപ്പിക്കാനുള്ള നീക്കം വംശഹത്യയുടെ പുതിയ ഘട്ടത്തിനു തുടക്കമിടുമെന്നു ഹമാസ് ആരോപിച്ചു.

ഇസ്രയേലിൽ ഇന്നലെ നടന്ന രാജ്യവ്യാപക സമരത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ഹമാസുമായി വെടിനിർത്തൽ കരാറിനു ശ്രമിച്ച് ബന്ദികളെ തിരികെയെത്തിക്കാനാവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങി.