ഓട്ടവ : റിയർ ആക്സിൽ ഹബ് ബോൾട്ടുകളിലെ തകരാർ കാരണം കാനഡയിൽ വിറ്റഴിച്ച F-150 പിക്കപ്പ് ട്രക്കുകൾ തിരിച്ചു വിളിച്ച് ഫോർഡ് കാനഡ. 22,664 F-150 പിക്കപ്പ് ട്രക്കുകളാണ് തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്. റിയർ ആക്സിൽ ഹബ് ബോൾട്ടുകളിലെ തകരാറുകൾ മൂലം ടയറുകൾക്ക് ശക്തി നഷ്ടപ്പെടുകയും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു.

ട്രാൻസ്‌പോർട്ട് കാനഡ പറയുന്നതനുസരിച്ച്, തകരാറുള്ള റിയർ ആക്സിൽ ഹബ് ബോൾട്ടുകൾ പൊട്ടിപ്പോകുകയും ആക്‌സിൽ ഷാഫ്റ്റുകളുടെ സ്‌പ്ലൈനുകൾ തേഞ്ഞുപോകുകയും ചെയ്‌തേക്കാം. ഈ തേയ്‌മാനം വാഹനത്തിന്റെ പവർ നഷ്‌ടപ്പെടാൻ കാരണമാകാം. പാർക്കിങ് ബ്രേക്ക് ഇടാതെ പാർക്ക് ചെയ്താൽ പവർ നഷ്ടപ്പെടുന്നത് വാഹനാപകട സാധ്യത വർധിപ്പിക്കുകയോ വാഹനം മറിയാൻ ഇടയാക്കുകയോ ചെയ്യും.ട്രെയിലർ ടോ മാക്സ് ഡ്യൂട്ടി ഓപ്ഷണൽ പാക്കേജ് ഘടിപ്പിച്ച ട്രക്കുകളെ മാത്രമേ ഈ പ്രശ്നം ബാധിക്കുകയുള്ളൂ.
ഈ പ്രശ്‌നം ബാധിച്ച ട്രക്ക് ഉടമകളെ മെയിൽ വഴി അറിയിക്കുകയും പിൻ ആക്സിൽ ഷാഫ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിന് അവരുടെ വാഹനം ഡീലർഷിപ്പിൽ കൊണ്ടുവരാൻ നിർദ്ദേശിക്കുകയും ചെയ്യുമെന്ന് ഫോർഡ് കാനഡ അറിയിച്ചു.