ഡബ്ലിൻ : അയര്‍ലൻഡിൽ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശി ടിപി അനീഷിനെയാണ് (40) താമസ സ്ഥലത്തിന് പിന്നിലുള്ള ഷെഡില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് അയർലൻഡിലെ നോർത്ത് വെസ്റ്റേൺ ടെറിട്ടറിയായ സ്ലൈഗോയിൽ അനീഷിനെ കണ്ടെത്തിയതായി ഗാർഡയ്ക്ക് വിവരം ലഭിച്ചത്. ഗാർഡയും ആംബുലൻസ് സർവീസും ഉടൻ സ്ഥലത്തെത്തിയെങ്കിലും അനീഷിന്റെ മരണം സ്ഥിരീകരിച്ചു.

സ്ലൈഗോയിലെ ക്ലൂണന്‍ മഹോണ്‍ ഇന്റലക്ച്വല്‍ ഡിസബിലിറ്റി സെന്ററില്‍ കെയറർ ആയി ജോലി ചെയ്തുവരികയായിരുന്നു അനീഷ്. 2016ൽ അയർലൻഡിൽ എത്തിയ ഇയാൾ വിവിധ സ്ഥലങ്ങളില്‍ മുൻപ് ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.