Sunday, August 17, 2025

മൾട്ടിപ്പിൾ മൈലോമയ്ക്ക് പുതിയ മരുന്ന്: ബ്ലെൻറെപ് പുറത്തിറക്കി കാനഡ

ടൊറന്റോ : ‘മൾട്ടിപ്പിൾ മൈലോമ’ രോഗത്തിന് പുതിയ മരുന്ന് പുറത്തിറക്കി കാനഡ. ഭേദമാക്കാൻ സാധിക്കാത്തതും ഇടയ്ക്കിടെ തിരികെ വരുന്നതുമായ ഒരുതരം രക്താർബുദമാണ് ‘മൾട്ടിപ്പിൾ മൈലോമ’. സ്റ്റെം സെൽ മാറ്റിവെക്കലിനും മറ്റ് ചികിത്സകൾക്കും ശേഷം നൽകുന്ന ‘ബ്ലെൻറെപ്’ എന്ന ഈ പുതിയ മരുന്ന് വർഷങ്ങളോളം രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പുതിയ മരുന്ന് രോഗികൾക്ക് കൂടുതൽ കാലം സാധാരണ ജീവിതം നയിക്കാൻ പ്രതീക്ഷ നൽകുന്നു.

മൈലോമ കോശങ്ങളെ ലക്ഷ്യമിട്ട് നശിപ്പിക്കാനുള്ള പ്രത്യേകതരം വിഷം ചേർത്ത ആന്റിബോഡിയാണ് ഈ മരുന്ന്. ഇത് മറ്റ് ചികിത്സകളെ അപേക്ഷിച്ച് വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാണ്. പുതിയ മരുന്ന് കണ്ടുപിടിച്ചതിലൂടെ ചികിത്സാ സാധ്യതകൾ വർധിച്ചു. നേരത്തെ ഈ രോഗം ബാധിച്ചവർക്ക് ചുരുങ്ങിയ വർഷങ്ങൾ മാത്രമാണ് ആയുർദൈർഘ്യം പ്രവചിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ഇത് പുതിയ മരുന്നുകളുടെ സഹായത്തോടെ വർധിക്കുമെന്നാണ് കണക്കാക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!