ലണ്ടൻ ഒൻ്റാരിയോ : ലണ്ടൻ ഒൻ്റാരിയോയിൽ മരണമടഞ്ഞ മലയാളി യുവാവ് റോബിൻ പി. ബേബിയുടെ (36) മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഓഗസ്റ്റ് 18 തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ മൂന്ന് മണി വരെ മാർക്കം ചാപ്പൽ റിഡ്‌ജ് ഫ്യൂണറൽ ഹോം ആൻഡ് ക്രിമേഷൻ സെന്ററിലാണ് പൊതുദർശനം.

കൊല്ലം സ്വദേശിയായ റോബിൻ കഴിഞ്ഞയാഴ്ചയാണ് മരണമടഞ്ഞത്. ഇന്ത്യയിൽ ഹോട്ടൽ മാനേജ്‌മെൻ്റ് ബിരുദം പൂർത്തിയാക്കിയ ശേഷം 2019 ൽ കാനഡയിലെത്തിയ റോബിൻ വീട്ടിലെ പടിക്കെട്ടിൽ നിന്ന് താഴേക്ക് വീണു തലയ്ക്ക് ഗുരുതരമായി പരുക്കേറ്റാണ് മരണമടഞ്ഞത്.