Monday, August 18, 2025

ഫ്ലൈറ്റ് അറ്റൻഡൻ്റ്സ് പണിമുടക്ക് നിയമവിരുദ്ധമെന്ന് CIRB; യൂണിയൻ കോടതിയിലേക്ക്

ഓട്ടവ : എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡന്റുകൾ നടത്തിയ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കനേഡിയൻ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് (CIRB). ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ യൂണിയൻ നേതാക്കൾക്ക് ബോർഡ് നിർദേശം നൽകി. കഴിഞ്ഞ ഞായറാഴ്ച നടന്ന ഹിയറിംഗിന് ശേഷമാണ് ബോർഡ് ഈ തീരുമാനം എടുത്തത്. സമരം അവസാനിപ്പിക്കാനും ജോലിക്ക് തിരികെ പ്രവേശിക്കാനും യൂണിയൻ നേതൃത്വത്തോട് ബോർഡ് ആവശ്യപ്പെട്ടു.

ശനിയാഴ്ചയാണ് എയർ കാനഡയിലെ 10,000 ഫ്ലൈറ്റ് അറ്റൻഡന്റുകൾ സമരം ആരംഭിച്ചത്. തുടർന്ന് ലേബർ കോഡിൻ്റെ സെക്ഷൻ 107 പ്രകാരം സമരം അവസാനിപ്പിക്കാൻ ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹൈഡു ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഫ്ലൈറ്റ് അറ്റൻഡൻ്റ്സിനെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് ബോർഡിൻ്റെ ഉത്തരവ് അവഗണിക്കുകയും ഫെഡറൽ കോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

സമരം അവസാനിപ്പിക്കാൻ ഫ്ലൈറ്റ് അറ്റൻഡന്റുകൾ തയ്യാറാവാത്തതോടെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കുമെന്ന് എയർ കാനഡ അറിയിച്ചു. മാർച്ചിൽ 10 വർഷത്തെ കരാർ അവസാനിച്ചതോടെ എയർ കാനഡയും CUPE-യും പുതിയ കരാർ സംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!