വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെന്‍സ്കിയുമായി നടത്തുന്ന നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി ഇരു നേതാക്കളും വൈറ്റ് ഹൗസില്‍ എത്തി. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ട്രംപ്-സെലെന്‍സ്കി കൂടിക്കാഴ്ച.സമാധാനശ്രമത്തിന് സെലെൻസ്കി ട്രംപിന് നന്ദി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ സഹായം വേണമെന്നും സെലെൻസ്കി പറഞ്ഞു. പുടിനും സമാധാനം ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. എല്ലാം നന്നായി ഭവിച്ചാൽ ഇന്ന് യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.
