നയാഗ്ര ഫോൾസ് : പുരാതന ക്രിസ്ത്യൻ പാരമ്പര്യമുള്ള പകലോമറ്റം മഹാകുടുംബ സംഗമം സംഘടിപ്പിച്ചു. ഓഗസ്റ്റ് 9 ന് നയാഗ്രയിൽ ബൈജു പകലോമറ്റത്തിന്റെ വസതിയിൽ വച്ചാണ് ഈ ചരിത്രാത്മക സംഗമം നടന്നത്. കാനഡയിൽ താമസിക്കുന്ന എഴുപതിലധികം കുടുംബാംഗങ്ങൾ പങ്കെടുത്ത ഈ മഹാസംഗമത്തിൽ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറി. യുവജനങ്ങളും കുട്ടികളും കലാവേദിയിൽ നിറസാന്നിധ്യമായി.75 വയസ്സു മുതൽ 7 മാസം വരെ പ്രായമുള്ള കുടുംബാംഗങ്ങൾ ഒരുമിച്ചു കൂടുന്നത് കാനഡയിൽ ആദ്യമായിട്ടാണ്.പുതുതലമുറയ്ക്ക് ഈ സംഗമം വിജ്ഞാനവും പ്രചോദനവുമായ അനുഭവമായിരുന്നു.

യോഗത്തിൽ ബൈജു പകലോമറ്റം സ്വാഗതം പറഞ്ഞു.വന്ദ്യ വൈദീകൻ മാത്യൂസ് ചാണ്ടി, ജോർജി അലക്സാണ്ടർ, ഫ്രാൻസിസ് താഴമൺ എന്നിവർ ആശംസ അറിയിച്ചു. കാനഡ ചാപ്റ്റർ കോർഡിനേറ്റർ അലക്സ് അലക്സാണ്ടർ നന്ദിയും പറഞ്ഞു.