ഹാലിഫാക്സ് : ഹാലിഫാക്‌സ് റീജിനൽ മുനിസിപ്പാലിറ്റിയിലെ നിരവധി ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ വൈദ്യുതി മുടങ്ങിയതായി റിപ്പോർട്ട്. ഫെയർവ്യൂ, ബേയേഴ്‌സ് ലേക്ക്, ഫെയർമൗണ്ട് തുടങ്ങിയ പ്രദേശങ്ങളിലെ ഉപയോക്താക്കളെയാണ് വൈദ്യുതി മുടക്കം ബാധിച്ചത്.

4,700 ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങിയതായി നോവസ്കോഷ പവർ അറിയിച്ചു. വൈദ്യുതി മുടങ്ങാനുള്ള കാരണം വ്യക്തമല്ല. വൈകാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു.