ടൊറന്റോ: ഈ വർഷത്തെ ഓണാഘോഷങ്ങൾ പൊടിപൊടിക്കാൻ ഒരുങ്ങി ടീം കനേഡിയൻ ലയൺസ്. സെപ്റ്റംബർ 6 ശനിയാഴ്ച മിസ്സിസാഗയിലെ ലെയ്ക് ഫ്രണ്ട് പ്രൊമനേഡ് പാർക്കിൽ ടീം കനേഡിയൻ ലയൺസ് ഓണാഘോഷ പരിപാടി സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ ആഘോഷങ്ങൾക്ക് തുടക്കമാവും.

ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും (കേരള കറി ഹൌസ് ആൻഡ് ടേസ്റ്റ് ഓഫ് മലയാളീസ്), കുട്ടികളുടെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും ഓണപ്പാട്ടുകൾ, ഡാൻസ്, തിരുവാതിര തുടങ്ങിയ വിവിധ കലാപരിപാടികളും, വടം വലി, ഉറിയടി തുടങ്ങിയ കായിക വിനോദങ്ങളും ഉണ്ടായിരിക്കുമെന്ന് പ്രസിഡണ്ട് നിക്സൺ മാന്വൽ അറിയിച്ചു. ഓണാഘോഷത്തിനുള്ള പ്രവേശനം ടിക്കറ്റ് മുഖേനയായിരിക്കും. പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍ കോക്കാടന്‍സ് ഗ്രൂപ്പ് ആണ്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ബിനു ജോസഫ് – 416 543 3468
നിക്സൺ മാന്വൽ – 647 210 8363
വിനു ദേവസ്യ – 647 896 4207