Monday, September 8, 2025

എക്സ്പ്രസ് എൻട്രി ഡ്രോ: 2,500 പിആർ ഇൻവിറ്റേഷൻ

ഓട്ടവ : ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി 2,500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 37 ഹെൽത്ത് കെയർ, സോഷ്യൽ സർവീസ് തൊഴിലുകളിൽ ഉൾപ്പെട്ട അപേക്ഷകരെയാണ് ഓഗസ്റ്റ് 19-ന് നടന്ന നറുക്കെടുപ്പിൽ പരിഗണിച്ചത്. സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 470 ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

ഈ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഈ മാസത്തിലെ അഞ്ചാമത്തെയും ഈ ആഴ്ചയിലെ രണ്ടാമത്തെയുമാണ്. ഈ വർഷം മെയ് മുതൽ, ഐആർസിസി എല്ലാ മാസവും ഹെൽത്ത്കെയർ, സോഷ്യൽ സർവീസസ് വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കായി ഒരു നറുക്കെടുപ്പ് നടത്തിയിട്ടുണ്ട്. ഓഗസ്റ്റ് 18 ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി), ഓഗസ്റ്റ് 8 ന് ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കുള്ള നറുക്കെടുപ്പ്, ഓഗസ്റ്റ് 7 ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (സിഇസി) എന്നീ നറുക്കെടുപ്പുകൾ നടന്നിരുന്നു. ഇതുവരെ, 2025 ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 55,820 ഐടിഎകൾ ഐആർസിസി നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!