റിയാദ്: ഒരാഴ്ചക്കിടെ സൗദി അറേബ്യയില്‍ വിവിധ രാജ്യക്കാരായ 22,222 നിയമലംഘകര്‍ അറസ്റ്റിലായി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരില്‍ 13,551 പേര്‍ താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. 4,665 പേര്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരും 4,006 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരുമാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട 12,920 പേരെ സൗദിയില്‍ നിന്ന് നാടുകടത്തി. കൂടാതെ, 19,596 പേരുടെ രേഖകള്‍ നിയമാനുസൃതമാക്കുന്നതിനായി അതത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളോട് ആവശ്യപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.

നിയമലംഘകരില്‍ 57 ശതമാനം എത്യോപ്യക്കാരും 42 ശതമാനം യെമന്‍ പൗരന്മാരുമാണ്. നിയമലംഘകര്‍ക്ക് ജോലിയും താമസവും യാത്രാസൗകര്യവും ഒരുക്കുന്നവര്‍ക്ക് 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.