ഹാലിഫാക്സ് : നോവസ്കോഷയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർ ശ്രദ്ധിക്കുക. നോവസ്കോഷയുടെ പ്രവിശ്യാ ഇമിഗ്രേഷൻ പ്രോഗ്രാമുകളിലായി 2025-ൽ ആകെ 1,312 ഒഴിവുകളാണ് ബാക്കിയുള്ളത്. 2025 ഓഗസ്റ്റ് 6 വരെ, നോവസ്കോഷ നോമിനി പ്രോഗ്രാമിലും (NSNSP) അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലുമായി (AIP) പ്രവിശ്യയ്ക്കുള്ള നോമിനേഷനുകളിൽ 1,838 എണ്ണം ഉപയോഗിച്ചിട്ടുണ്ട്. 2025 -ൽ നോവസ്കോഷയുടെ വിഹിതം 3,150 ആയിരുന്നു.

നോവസ്കോഷയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഓഗസ്റ്റ് 6 വരെ 9,774 അപേക്ഷകളാണ് ഇപ്പോഴും പ്രോസസ്സ് ചെയ്യാൻ കാത്തിരിക്കുന്നത്. അതേസമയം ജനറൽ ലേബർ മാർക്കറ്റ് പ്രയോറിറ്റീസ് സ്ട്രീമിനോ ഹെൽത്ത്കെയർ പ്രൊഫഷണലുകളുടെ ഇമിഗ്രേഷൻ പൈലറ്റിനോ വേണ്ടി പ്രോസസ്സിങിനായി കാത്തിരിക്കുന്ന EOI-കളുടെ എണ്ണം പ്രവിശ്യ നൽകിയിട്ടില്ല.