മൺട്രിയോൾ : കെബെക്കിലെ ദേശീയ അസംബ്ലി അംഗങ്ങൾ കോളടിച്ചു. എംഎൻഎമാരുടെ അടിസ്ഥാന ശമ്പളം കഴിഞ്ഞ വർഷം 131,766 ഡോളറായിരുന്നത് 2025 ഏപ്രിൽ 1 മുതൽ, 141,625 ഡോളറായി വർധിച്ചു. 2023 ൽ അടിസ്ഥാന ശമ്പളം 101,561 ഡോളറായിരുന്നു.

അടിസ്ഥാന ശമ്പളത്തിന് പുറമേ, മിക്ക എംഎൻഎകൾക്കും പാർലമെന്ററി പദവി വഹിക്കുന്നതിന് അധിക അലവൻസ് ലഭിക്കും. അത് 7.5% വർധിച്ചു. ഉദാഹരണത്തിന്, പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ടിന്റെ ശമ്പളം കഴിഞ്ഞ വർഷത്തെ 270,120 ഡോളറിൽ നിന്ന് 290,331 ഡോളറായി ഉയർന്നു. 20,211 ഡോളറിന്റെ വർധന. 2023-ൽ MNA ശമ്പളം 30% വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വർഷം ശമ്പള വർധന നടപ്പിലാക്കിയത്.