എഡ്മിന്‍റൻ: എഡ്മിന്‍റന് വടക്കുള്ള ഡിറ്റാച്ച്‌മെന്റുകളിൽ നിന്നുള്ള രണ്ട് ആർസിഎംപി ഉദ്യോഗസ്ഥർക്കെതിരെ വിശ്വാസ വഞ്ചന കുറ്റം ചുമത്തി ആൽബർട്ട പൊലീസ് വാച്ച്ഡോഗ്. വെസ്റ്റ്‌ലോക്ക് സർജന്റ് ഡാനിയേൽ മയോവ്‌സ്‌കി, മോറിൻവിൽ സർജന്റ് ഷെൽഡൺ റോബ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ വർഷം ഫെബ്രുവരി പകുതിയോടെ ആരംഭിച്ച ആൽബർട്ട സീരിയസ് ഇൻസിഡന്റ് റെസ്‌പോൺസ് ടീം (ASIRT) അന്വേഷണത്തിൽ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തെതുടർന്ന് രണ്ടുപേരെയും സസ്‌പെൻഡ് ചെയ്‌തിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ, കേസിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാൻ ASIRT ഉദ്യോഗസ്ഥർ തയാറയില്ല.