വൻകൂവർ: പ്രവിശ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാൽപ്പതിലധികം പുതിയ കാട്ടുതീകൾ റിപ്പോർട്ട് ചെയ്‌തതായി ബ്രിട്ടിഷ് കൊളംബിയ വൈൽഡ്‌ഫയർ സർവീസ്. പ്രവിശ്യയിലുടനീളമുള്ള 117 സജീവ കാട്ടുതീകൾ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ വർധന.

ബ്രിട്ടിഷ് കൊളംബിയയുടെ തെക്കൻ മേഖലയിലെ വിസ്‌ലർ ആൻഡ് പെംബെർട്ടൺ, കോസ്റ്റണിനടുത്തുള്ള ഫെയർവ്യൂ പർവതത്തിലുമാണ് പുതിയ കാട്ടുതീ പടരുന്നത്. ഒരു ഹെക്ടറിൽ താഴെ വ്യാപിച്ച തീ ഇടിമിന്നൽ മൂലമാണെന്ന് കരുതുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ജീവനക്കാർ പ്രവർത്തിക്കുന്നതായി ലോവർ സിമിൽകമീൻ ഇന്ത്യൻ ബാൻഡ് പറഞ്ഞു. നിലവിൽ കാട്ടുതീ കാര്യമായ ഭീഷണി ഉയർത്തുന്നില്ലെന്ന് അധികൃതർ അറിയിച്ചു.