Saturday, August 30, 2025

ആരോഗ്യപരമായ ദൂഷ്യഫലങ്ങൾ: ബ്രിട്ടിഷ് കൊളംബിയയ്ക്ക് പുകയില കമ്പനികളുടെ നഷ്ടപരിഹാരം ലഭിച്ചു തുടങ്ങി

വൻകൂവർ : ആരോഗ്യപരമായ ദോഷങ്ങൾ വരുത്തിയതിന് പുകയില കമ്പനികൾക്കെതിരെ നടത്തിയ നിയമ പോരാട്ടത്തിൽ കാനഡക്ക് ചരിത്രവിജയം. ബ്രിട്ടിഷ് കൊളംബിയ സർക്കാരിന് ലഭിക്കേണ്ട നഷ്ടപരിഹാരത്തിൻ്റെ ആദ്യ ഗഡു ലഭിച്ചു തുടങ്ങി. 18 വർഷം കൊണ്ട് 360 കോടി ഡോളറിലധികം തുകയാണ് പ്രവിശ്യയ്ക്ക് ലഭിക്കേണ്ടത്. ഇതിൻ്റെ ആദ്യ ഗഡുവായ 93.6 കോടി ഡോളറിൻ്റെ പേയ്‌മെന്റാണ് ഇപ്പോൾ ലഭിച്ചത്.

JTI-Macdonald Corp., Rothmans, Benson & Hedges and Imperial Tobacco Canada Ltd എന്നീ കമ്പനികളുമായി അഞ്ചു വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് ഫെഡറൽ സർക്കാരിന്റെ 3250 കോടി ഡോളറിൻ്റെ ഒത്തുതീർപ്പ് കരാർ യാഥാർത്ഥ്യമായത്.

പുകയില രോഗങ്ങൾ കാരണം മരിച്ചവരെ ഈ പണം തിരികെ കൊണ്ടുവരില്ലെങ്കിലും, ഇത് നീതിയുടെ വിജയമാണെന്ന് ബ്രിട്ടിഷ് കൊളംബിയ അറ്റോർണി ജനറൽ നിക്കി ശർമ്മ പറഞ്ഞു. ആരോഗ്യ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പുകയില ഉപയോഗം മൂലമുള്ള രോഗങ്ങൾക്കുള്ള ചികിത്സാ ചെലവ് നികത്തുന്നതിനും ഈ തുക ഉപയോഗിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!