ഓട്ടവ: നഗരത്തിലെ ലാൻസ്‌ഡൗൺ പാർക്കിൽ വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് പാർക്കിൽ നടക്കാനിരുന്ന YOWFest സംഗീത പരിപാടി റദ്ദാക്കിയതായി ഫെസ്റ്റിവൽ സംഘാടകർ അറിയിച്ചു. YOWFest ന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ രണ്ട് ദിവസങ്ങളായി നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കിയതായി പറയുന്നു.

വെള്ളിയാഴ്ച്ച വൈകിട്ട് നാലരയോടെയാണ് ലാൻസ്‌ഡൗണിൽ വെടിവെപ്പ് നടന്നത്. സംഭവത്തിൽ ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തില്ല. വെടിവെപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു.
മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മകൻ സാവ് ട്രൂഡോ ഉൾപ്പെടെയുള്ളവരുടെ പരിപാടി വെള്ളിയാഴ്ച അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്നു. അതേസമയം ഓൺലൈനായി വാങ്ങിയ എല്ലാ ടിക്കറ്റുകൾക്കും റീഫണ്ട് ലഭിക്കുമെന്ന് ഫെസ്റ്റിവൽ സംഘാടകർ അറിയിച്ചു.