വാഷിങ്ടൺ : ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഡോണൾഡ് ട്രംപ് ഭരണകൂടം അധിക താരിഫ് ചുമത്തിയ നടപടിയെ രൂക്ഷമായി വിമർശിച്ച് യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ. ട്രംപിന്റെ ‘വ്യാപാര ആക്രമണം’ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ വർഷങ്ങളായി നേടിയെടുത്ത പുരോഗതിക്ക് തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ചൈനയുമായി അടുപ്പിക്കാനാണ് ട്രംപിന്റെ നയം സഹായിക്കുകയെന്നും സുള്ളിവൻ ചൂണ്ടിക്കാട്ടി. ഈ നയങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദപരമായ ബന്ധം കൂടുതൽ വഷളാക്കുമെന്നും അത് മേഖലയിലെ രാഷ്ട്രീയ സ്ഥിതിയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ, ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടത് അമേരിക്കയുടെ താൽപര്യത്തിന് അത്യാവശ്യമാണെന്നും സുള്ളിവൻ കൂട്ടിച്ചേർത്തു.