Saturday, August 30, 2025

നെഹ്റു ട്രോഫി വള്ളംകളി: കപ്പടിച്ച് വീയപുരം ചുണ്ടൻ

ആലപ്പുഴ : എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാക്കളായി വീയപുരം ചുണ്ടൻ. കഴിഞ്ഞ തവണ ഫോട്ടോഫിനിഷിൽ വീയപുരം രണ്ടാമതായിരുന്നു. നടുഭാഗം ചുണ്ടൻ (PBC പുന്നമട) രണ്ടാം സ്ഥാനത്തേക്ക് തുഴഞ്ഞു കയറിയപ്പോൾ മേൽപ്പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), നിരണം (നിരണം ബോട്ട് ക്ലബ്) എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.

നെഹ്രുട്രോഫി കൂടാതെ മറ്റ് 29 ട്രോഫികൾകൂടി ചാമ്പ്യനായ വള്ളത്തിന് ലഭിക്കുന്നതാണ്. എവർറോളിങ് ട്രോഫികളായി വിവിധ വ്യക്തികളും സംഘടനകളും സ്പോൺസർ ചെയ്യുന്ന ട്രോഫികളാണ് മറ്റ് 29 എണ്ണം. മുൻമുഖ്യമന്ത്രി പട്ടം താണുപിള്ള സ്പോൺസർ ചെയ്ത ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും ഇതിൽ ഉൾപ്പെടുന്നു. ആയിരക്കണക്കിന് വള്ളംകളി പ്രേമികളാണ് പുന്നമടക്കായലിൽ നെഹ്റു ട്രോഫിക്ക് സാക്ഷികളായത്. അതേസമയം, കാരിച്ചാൽ ചുണ്ടൻ ഫൈനൽ കാണാതെ പുറത്തായത് ആരാധകരെ നിരാശരാക്കി.

പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു കൈയൊപ്പിട്ട ട്രോഫി സ്വന്തമാക്കാൻ 21 ചുണ്ടൻ വള്ളങ്ങളാണ് ഇക്കുറി മൽസരത്തിനിറങ്ങിയത്. ഇവയിൽ നിന്നും ആവേശത്തിൻ്റെ തുഴയെറിയുന്ന 4 ചുണ്ടൻ വള്ളങ്ങൾ മാത്രമാണ് ഫൈനലിൽ മാറ്റുരച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വർഷത്തെ ജലമേള ഉദ്ഘാടനം ചെയ്യാനിരുന്നതെങ്കിലും അദ്ദേഹത്തിന് എത്താനായില്ല. പകരം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവരടക്കമുള്ളവർ മുഖ്യാതിഥികളായി പങ്കെടുത്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!