ഓട്ടവ: കാനഡക്കാരിൽ ബഹുഭൂരിപക്ഷവും കൃത്രിമബുദ്ധി നിയന്ത്രിക്കുന്നതിനെ അനുകൂലിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. രാജ്യത്തുടനീളം കൃത്രിമബുദ്ധിയുടെ ഉപയോഗം വർധിച്ചുവരുന്നതിനാൽ, കനേഡിയൻ സർക്കാർ AI യ്ക്ക് മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് 85% കാനഡക്കാരും അഭിപ്രായപ്പെടുന്നതായി ലെഗർ നടത്തിയ സർവേയിൽ കണ്ടെത്തി.

Al നിയന്ത്രണം ആഗ്രഹിക്കുന്ന 85 ശതമാനം പേരിൽ 57 ശതമാനം പേരും ശക്തമായി അതിനെ അനുകൂലിക്കുന്നതായും സർവേ പറയുന്നു. വോട്ടെടുപ്പിൽ 34 ശതമാനം കാനഡക്കാരും AI സമൂഹത്തിന് നല്ലതാണെന്നും അഭിപ്രായപ്പെട്ടു. 36 ശതമാനം പേർ അത് ദോഷകരമാണെന്ന് വിശ്വസിക്കുന്നു. ഏകദേശം 31 ശതമാനം പേർ ഉറപ്പില്ലെന്നും പറഞ്ഞു.

AI യുടെ ദോഷങ്ങളെക്കുറിച്ചുള്ള ശക്തമായ ആശങ്കകൾക്കിടയിലും, മാർച്ച് മുതൽ AI യുടെ ഉപയോഗത്തിൽ 10 ശതമാനം വർധന രേഖപ്പെടുത്തിയതായി സർവേ വ്യക്തമാക്കി.കൂടാതെ പ്രതികരിച്ചവരിൽ 57 ശതമാനം പേർ AI ടൂളുകൾ ഉപയോഗിക്കുന്നു. ഓഗസ്റ്റ് 22 നും ഓഗസ്റ്റ് 25 നും ഇടയിൽ 1,518 ആളുകളിൽ ഓൺലൈനായാണ് സർവേ നടത്തിയത്.