ടൊറന്റോ: നോർത്ത് യോർക്കിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്. വെസ്റ്റൺ റോഡ് ആൻഡ് ലാൻയാർഡ് റോഡിന്റെ ഇന്റർസെക്ഷനിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

സംഭവത്തിൽ 30 വയസ്സ് പ്രായമുള്ള രണ്ട് യുവാക്കളെയും 10 വയസ്സും 11 മാസവും പ്രായമുള്ള രണ്ട് കുട്ടികളെയും നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം കൂട്ടിയിടിക്ക് കാരണമായ വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.