ടൊറൻ്റോ: കലാ സാംസ്കാരിക പരിപാടികളും, ഓണ സദ്യയുമുൾപ്പടെ വൈവിധ്യമാർന്ന പരിപാടികളുമായി ടൊറൻ്റോ ഫിനാൻഷ്യൽ അക്കാഡമി ഓണം ആഘോഷിക്കുന്നു. “ആരവം 2025” എന്ന പേരിൽ സെപ്തംബർ 6 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ എയ്ജാക്സിലെ ഗ്രീൻ വുഡ് പാർക്കിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഓണാഘോഷത്തോടനുബന്ധിച്ച് വിഭവ സമൃദ്ധമായ ഓണ സദ്യ, ഓണക്കളികൾ, വിവിധ കലാകാരൻമാരുടെ പെർഫോർമൻസ്, അതിന് ശേഷം തുടർന്ന് ഓർഗാനിക് വെജിറ്റബിളിൻ്റെ ലേലം വിളി, നാടൻ ഓണ പന്തുകളി, വടംവലി എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ഫിനാൻഷ്യൽ അക്കാഡമി സംഘാടകർ അറിയിച്ചു. ഈ ഓണാഘോഷ പരിപാടിയുടെ സ്പോൺസർമാർ ടീം ടൊറൻ്റോ ഫിനാൻഷ്യൽ അക്കാഡമിയും, ടൊറൻ്റോയിലെ പ്രമുഖ മലയാളി റിയൽറ്റർ ജെ സക്കറിയയുമാണ് ( Realtor J ZACHARIAH) (Team Jzac).
കൂടുതൽ വിവരങ്ങൾക്ക് രഞ്ജിത്: 647-572-3554, ബിബിൻ ചാക്കോ: 416-567 -3588, ഹരി: 437-254-9220, റ്റോണി സാബു: 437-256-7517, അലക്സ് : 647-568-4240 എന്നിവരെ ബന്ധപ്പെടാം. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി ബുക്ക് ചെയ്യാം.