Sunday, August 31, 2025

വ്യാപാര യുദ്ധം: പ്രൈറി വ്യാപാര-വ്യവസായങ്ങൾക്ക് പിന്തുണയുമായി ഫെഡറൽ സർക്കാർ

ഓട്ടവ: ആഗോള വ്യാപാര യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നതിനായി പ്രൈറി വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് പിന്തുണയുമായി ഫെഡറൽ സർക്കാർ. കനേഡിയൻ വ്യാപാര-വ്യവസായങ്ങളെയും തൊഴിലാളികളെയും താരിഫുകളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ മൂന്ന് വർഷത്തെ 45 കോടി ഡോളറിന്റെ പദ്ധതിയായ റീജിയണൽ താരിഫ് റെസ്പോൺസ് ഇനിഷ്യേറ്റീവിന്റെ (ആർടിആർഐ) ഭാഗമായാണ് പിന്തുണ പ്രഖ്യാപിച്ചത്.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭ്യമാകുന്നതിനും , നിലവിലെ ആഗോള വ്യാപാര പ്രശ്‌നങ്ങളുമായി പൊരുത്തപ്പെടുന്നതിനും, ആഭ്യന്തര വ്യാപാരം വർധിപ്പിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നതായി അധികൃതർ പറയുന്നു. താരിഫുകൾ കയറ്റുമതി വിപണികളെയും ആഗോള വിതരണ ശൃംഖലകളെയും തടസ്സപ്പെടുത്തുന്നതിനാൽ കനേഡിയൻ വ്യാപാര-വ്യവസായങ്ങൾ സാമ്പത്തിക അനിശ്ചിതത്വം നേരിടുന്നതായി അധികൃതർ വ്യക്തമാക്കി. അതേസമയം ഈ വർഷം ആദ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തിയതോടെയാണ് വ്യാപാര യുദ്ധം ആരംഭിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!