ഗാസ: വടക്കുള്ള ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേൽ സൈനിക നടപടികൾ ശക്തമാകുന്നതിനിടെ ജനങ്ങളുടെ കൂട്ടപ്പലായനം തുടരുന്നു. 10 ലക്ഷത്തോളം പലസ്തീൻകാരെ ഇവിടെനിന്ന് ഒഴിപ്പിക്കാനും തുടരാക്രമണങ്ങൾ ശക്തമാക്കാനുമുള്ള പദ്ധതിയാണ് ഇസ്രയേൽ തയാറാക്കിയിരിക്കുന്നത്.

ഗാസയിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ആക്രമണങ്ങളിൽ കുട്ടികളടക്കം 51 പലസ്തീൻകാർ കൊല്ലപ്പെട്ടു. മരുന്നുക്ഷാമത്തിനിടെ ഇൻഫ്ലുവെൻസ കൂടി പടരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മധ്യ ഗാസയിലെ മഗാസി അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുട്ടിയുൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു.