പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍. ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദര്‍ശിക്കുന്നത്. ഇന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാന്‍ജിനില്‍ വച്ചാകും കൂടിക്കാഴ്ച. ഇന്ത്യ- യു എസ് വ്യാപാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായകമാണ് കൂടിക്കാഴ്ച.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാന്‍ജിനില്‍ എത്തിയത്. ബിന്‍ഹായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നല്‍കി. രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായില്‍ പങ്കെടുക്കും.

2020 ലെ ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വര്‍ധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങള്‍ സന്ദര്‍ശനത്തിനിടയില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.