Sunday, August 31, 2025

കാട്ടുതീ: ഒഴിപ്പിക്കൽ ഉത്തരവുകൾ പിൻവലിച്ച് ന്യൂഫിൻലൻഡ്

സെന്റ് ജോൺസ് : കൺസെപ്ഷൻ ബേ നോർത്തിലുണ്ടായ കാട്ടുതീയെ തുടർന്ന് പ്രഖ്യാപിച്ച ഒഴിപ്പിക്കൽ ഉത്തരവുകൾ പിൻവലിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ. വെസ്റ്റേൺ ബേ, ഓച്ചർ പിറ്റ് കോവ്, കിംഗ്സ്റ്റൺ, സ്മോൾ പോയിന്റ്-ആഡംസ് കോവ്-ബ്ലാക്ക്ഹെഡ്-ബ്രോഡ് കോവ് എന്നിവയുൾപ്പെടെയുള്ള കമ്മ്യൂണിറ്റികൾക്കുള്ള ജാഗ്രതാ നിർദ്ദേശവും പ്രവിശ്യ പിൻവലിച്ചതായി അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് 4 ന് ആരംഭിച്ച കാട്ടുതീ, കൺസെപ്ഷൻ ബേയുടെ വടക്കുപടിഞ്ഞാറൻ തീരത്തെ നിരവധി കമ്യൂണിറ്റികളിൽ നാശനഷ്ടമുണ്ടാക്കി. വെള്ളിയാഴ്ചയോടെ പ്രദേശത്തെ ഒഴിപ്പിക്കൽ ഉത്തരവുകൾ പിൻവലിച്ചെങ്കിലും ഇന്ന് വരെ ജാഗ്രതാ നിർദ്ദേശം നിലവിലുണ്ടായിരുന്നു. ഈ വേനൽക്കാലത്ത് കൺസെപ്ഷൻ ബേ നോർത്തിലുണ്ടായ രണ്ടാമത്തെ കാട്ടുതീയാണ് ഇത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!