ടൊറൻ്റോ: റിച്ച്മണ്ട് ഹില്ലിലെ വസതിയിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. സ്കൈവുഡ് ഡ്രൈവ് ആൻഡ് റോളിങ്ഹിൽ റോഡിനും സമീപം തിങ്കളാഴ്ച പുലർച്ചെ 3:15 ഓടെയാണ് തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

സംഭവസ്ഥലത്ത് എത്തിയ പാരാമെഡിക്കുകൾ പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ റോഡുകൾ അടച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.