Monday, September 1, 2025

`ഇന്ത്യ റഷ്യയുടെ അലക്കുശാല, ഇന്ത്യന്‍ ജനതയുടെ ചിലവില്‍ ബ്രാഹ്‌മണര്‍ ലാഭം കൊയ്യുന്നു’: പീറ്റര്‍ നവാരോ

വാഷിങ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് ഇന്ത്യ ലാഭം കൊയ്യുന്നുവെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. മോസ്‌കോയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി, ശുദ്ധീകരിച്ച് യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും ഉയര്‍ന്ന വിലയ്ക്ക് വിറ്റാണ് ഇന്ത്യ ലാഭം നേടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, ഇന്ത്യയെ ‘റഷ്യയുടെ അലക്കുശാല’ എന്ന് വിശേഷിപ്പിച്ച നവാരോ, ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭം കൊയ്യുന്നതിന് രാജ്യത്തെ ഉന്നതരെ വിമര്‍ശിച്ചു. യുക്രെയ്നിനെതിരായ ആക്രമണത്തിന് മുമ്പ് ഇന്ത്യ റഷ്യയില്‍ നിന്ന് കാര്യമായ എണ്ണ വാങ്ങിയിരുന്നില്ലെന്നും, എന്നാല്‍ ഇപ്പോള്‍ റഷ്യന്‍ യുദ്ധയന്ത്രത്തിന് ഇന്ധനം നല്‍കിക്കൊണ്ട് ഇന്ത്യ ലാഭം നേടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ഇന്ത്യ റഷ്യയുടെ അലക്കുശാല മാത്രമാണ്. ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ബ്രാഹ്‌മണരെ ലാഭം കൊയ്യാന്‍ സഹായിക്കുന്നു. അത് അവസാനിപ്പിക്കണം’ എന്ന് നവാരോ പറഞ്ഞു. മോദി ഒരു മികച്ച നേതാവാണെന്നും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരുന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം പുടിനും ഷി ജിന്‍പിങ്ങിനും ഒപ്പം നില്‍ക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്ത വേളയിലായിരുന്നു നവാരോയുടെ ഈ പരാമര്‍ശം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!