Monday, September 1, 2025

ഗ്രാമീണ മേഖലയിൽ കൂടുതൽ ഡോക്ടർമാരെ എത്തിക്കാൻ നോവസ്കോഷ

ഹാലിഫാക്സ്: പുതിയ മെഡിക്കൽ പ്രോഗ്രാമിലേക്ക് 30 വിദ്യാർത്ഥികളുടെ ആദ്യ കൂട്ടായ്മയെ സ്വാഗതം ചെയ്‌ത്‌ കേപ് ബ്രെട്ടൺ യൂണിവേഴ്സിറ്റിയുടെ (CBU). ഗ്രാമീണ, വിദൂര കമ്മ്യൂണിറ്റികളിൽ വൈദ്യസഹായം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിബിയുവും ഡൽഹൗസി സർവകലാശാലയും സംയുക്തമായാണ് ഈ പ്രോഗ്രാം ആരംഭിച്ചത്.

പ്രാദേശികമായി കൂടുതൽ ഡോക്ടർമാരെ പരിശീലിപ്പിക്കുന്നതിലൂടെ, വരും തലമുറകളിലെ കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ ഒരുക്കാൻ കഴിയുമെന്ന് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ പറഞ്ഞു.

ബിരുദം നേടിയ ശേഷം 5 വർഷത്തേക്ക് നോവസ്കോഷയുടെ ഗ്രാമീണ മേഖലയിൽ വൈദ്യശാസ്ത്രം പരിശീലിക്കാൻ വിദ്യാർത്ഥികൾ തയാറാകണമെന്ന് സിബിയു പറഞ്ഞു. തിരഞ്ഞെടുത്ത 30 വിദ്യാർത്ഥികളും നോവസ്കോഷയയിൽ നിന്നുള്ളവരാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!