Monday, September 1, 2025

ലേബർ ദിനം: അറിയാം, കാനഡയിൽ ഇന്ന് ലഭ്യമാകുന്ന സേവനങ്ങൾ

ഓട്ടവ : സെപ്റ്റംബർ 1 ലേബർ ദിനം പ്രമാണിച്ച് കാനഡയിൽ ഇന്ന് സർക്കാർ സേവനങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും അവധി. ലേബർ ദിനത്തിൽ ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. എടിഎം, ഓൺലൈൻ, മൊബൈൽ ബാങ്കിങ് സേവനങ്ങൾ ഇന്ന് ലഭ്യമാകും. എന്നാൽ, ഫെഡറൽ, പ്രൊവിൻഷ്യൽ, മുനിസിപ്പൽ സർക്കാർ സേവനങ്ങൾ ഇന്ന് ഉണ്ടായിരിക്കില്ല. മിക്ക പ്രധാന ബാങ്കുകളും അടഞ്ഞിരിക്കും. കാനഡ പോസ്റ്റിനും അവധിയായിരിക്കും. അതിനാൽ, മെയിൽ ശേഖരണമോ വിതരണമോ ഉണ്ടായിരിക്കുന്നതല്ല.

മിക്ക പലചരക്ക് കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും ഇന്ന് അടഞ്ഞുകിടക്കും. ചില സ്ഥാപനങ്ങൾ ഭാഗികമായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഈ വർഷം മിക്ക സ്കൂളുകളും സെപ്റ്റംബർ 2-നാണ് തുറക്കുന്നത്. അതിനാൽ സ്കൂളുകളെ ലേബർ ദിനം ബാധിക്കില്ല. മുനിസിപ്പൽ പൊതുഗതാഗത സേവനങ്ങൾ അവധി ദിവസത്തെ സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക. അതിനാൽ, യാത്രാ സമയം കുറഞ്ഞേക്കാം. വിശദവിവരങ്ങൾക്കായി നിങ്ങളുടെ പ്രദേശത്തെ ഗതാഗത സേവന ദാതാക്കളെ ബന്ധപ്പെടാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!