കിച്ചനർ: കിച്ചനർ ഗ്രാൻഡ് വാലി ഇൻസ്റ്റിറ്റ്യൂഷൻ ഫോർ വിമനിൽ നിന്ന് തടവുകാരി രക്ഷപ്പെട്ടതായി കറക്ഷണൽ സർവീസ് കാനഡ. ഓഗസ്റ്റ് 31 ന് രാവിലെ പതിനൊന്നരയോടെ നടന്ന പരിശോധനയിൽ 59 കാരിയായ കരോലിൻ ബർഡനെ കാണാതായതായി മിനിമം സെക്യൂരിറ്റി ജയിലിലെ അധികൃതർ റിപ്പോർട്ട് ചെയ്തു. തുടർന്ന് വാട്ടർലൂ റീജിനൽ പൊലീസിനെ ബന്ധപ്പെടുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്‌തതായി ജയിൽ അധികൃതർ അറിയിച്ചു.

5 അടി 5 ഇഞ്ച് ഉയരവും 130 പൗണ്ട് ഭാരവുമുള്ള കരോലിൻ ബർഡന് വെളുത്ത ചർമ്മവും നീലക്കണ്ണുകളും തവിട്ട് നിറമുള്ള മുടിയുമാണ്. കിച്ചനറിലെ ഹോമർ വാട്സൺ ബൊളിവാർഡ്, മാനിറ്റൗ ഡ്രൈവ് എന്നിവിടങ്ങളിലാണ് അവരെ അവസാനമായി കണ്ടതെന്ന് റൂറൽ പൊലീസ് പറയുന്നു. പണം തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് വർഷത്തെ തടവ് അനുഭവിക്കുകയാണ് കരോലിൻ ബർഡൻ. ഈ വ്യക്തിയെ എവിടെയെങ്കിലും കണ്ടാൽ അടുത്തേക്ക് പോകരുതെന്നും പകരം 9-1-1 എന്ന നമ്പറിലോ 519-570-9777 എന്ന നമ്പറിലോ WRPS-ൽ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.