മിസ്സിസാഗ: നഗരത്തിലെ ഇസ്ലാമിക് സെന്ററിലെ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പീൽ റീജിനൽ പൊലീസ്. ഓഗസ്റ്റ് 15 ന് പുലർച്ചെ ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്കയുടെ മിസ്സിസാഗ സെന്ററിന് നേരെ ആക്രമണം ഉണ്ടായതായി പൊലീസ് അറിയിച്ചു.

മിസ്സിസാഗ സെന്ററിന്റെ ഗ്ലാസ് വാതിലുകൾ തകർക്കാൻ ഒരാൾ സ്കേറ്റ്ബോർഡ് ഉപയോഗിക്കുന്നതായി സിസിടിവിയിൽ പതിഞ്ഞതായി പൊലീസ് പറയുന്നു.സംഭവത്തിന് മുമ്പ് വിഡിയോ ദൃശ്യങ്ങളിലുള്ള ആൾ പലതവണ സ്ഥലത്തുകൂടി കടന്നുപോകുന്നതും സൗഹൃദപരമായ രീതിയിൽ പെരുമാറിയതായി കണ്ടിട്ടുണ്ടെന്നും ഇസ്ലാമിക് സെന്റർ പ്രസിഡന്റ് മിൻഹാജ് ഖുർഷി പറഞ്ഞു. ആക്രമണത്തിൽ മുസ്ലീം കമ്യൂണിറ്റികൾ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്നും മിൻഹാജ് ഖുർഷി കൂട്ടിച്ചേർത്തു. ഇസ്ലാമിക സെന്റർ ലക്ഷ്യമിട്ടതിനാൽ, പീൽ റീജിനൽ പൊലീസ് വിദ്വേഷ കുറ്റകൃത്യ വിഭാഗവും അന്വേഷണത്തിന്റെ ഭാഗമാണ്.