Monday, September 1, 2025

റൺവേയിൽ ചാരിറ്റി ഓട്ടം സംഘടിപ്പിച്ച് MAF കാനഡ

കിച്ചനർ : വിമാനങ്ങളില്ലാത്ത റൺവേയിലൂടെ ഓടി റൺവേ റൺ ചാരിറ്റി മൽസരം നടത്തി മിഷൻ ഏവിയേഷൻ ഫെലോഷിപ്പ് (MAF) കാനഡ. റൺ വാട്ടർലൂവുമായി സഹകരിച്ച് വാട്ടർലൂ രാജ്യാന്തര വിമാനത്താവളത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 2-മൈൽ, 5-മൈൽ എന്നിങ്ങനെ രണ്ട് റേസുകളും കുട്ടികൾക്കായി 200 മീറ്റർ ഫൺ റണ്ണും നടന്നു.

അഞ്ഞൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ നിന്ന് 12,000 ഡോളർ സമാഹരിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. ഇത് 20 എമർജൻസി ഫ്ലൈറ്റുകൾക്കുള്ള പണം നൽകാൻ MAF-നെ സഹായിക്കും. ലോകമെമ്പാടുമുള്ള നൂറ്റിയിരുപതിലധികം വിമാനങ്ങൾ MAF-നുണ്ട്. ഇത് വഴി അഭയാർത്ഥി ക്യാമ്പുകളിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും വിദൂര ഗ്രാമങ്ങളിലേക്ക് ഡോക്ടർമാരെ എത്തിക്കാനും സാധിക്കുന്നതായും വക്താക്കൾ പറയുന്നു.

എല്ലാ 7 മിനിറ്റിലും ഒരു MAF വിമാനം പറന്നുയരുകയോ ഇറങ്ങുകയോ ചെയ്യുന്നുണ്ട്. പപ്പുവ ന്യൂ ഗിനിയയിൽ ഓരോ വർഷവും മുന്നൂറിലധികം മെഡെവാക് (medevac) MAF നടത്തുന്നുണ്ട്. ഈ പരിപാടി ഒരു വാർഷിക മൽസരമാക്കി മാറ്റാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!