കിച്ചനർ : മൺതിട്ട ഇടിഞ്ഞു വീഴാൻ സാധ്യതയുള്ളതിനാൽ ബ്രാൻ്റ്ഫോർഡ്, ബ്രാൻ്റ് കൗണ്ടി എന്നിവയുടെ അതിർത്തിയിലുള്ള ടൂട്ല ഹൈറ്റ്സ് റോഡ് സെപ്റ്റംബർ 16 മുതൽ പൂർണ്ണമായി അടച്ചിടും. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി.
2017-ൽ ബ്രാൻ്റ്ഫോർഡ് നഗര വികസനത്തിൻ്റെ ഭാഗമായി, ടൂട്‌ല ഹൈറ്റ്സ് മേഖല ബ്രാൻ്റ് കൗണ്ടിയിൽ ചേർത്തപ്പോഴാണ് റോഡിൻ്റെ സ്ഥിരതയെക്കുറിച്ച് പഠനം നടത്തിയത്. പഠനത്തിൽ റോഡിന് സമീപത്തെ മൺതിട്ട ദുർബലമാണെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് റോഡ് അടച്ചിടാൻ തീരുമാനമായത്.

റോഡിൻ്റെ ഈ ഭാഗത്ത് പുതിയ ഡ്രെയിനേജ് സംവിധാനവും കൾ-ഡി-സാക്കും (ഒറ്റ പ്രവേശന കവാടമുള്ള വഴി) നിർമ്മിക്കും. നിലവിൽ റോഡ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ റോഡ് ഉപയോഗിക്കാൻ അനുവാദമുണ്ട്. ഈ വർഷാവസാനത്തോടെ സ്ഥിരമായ അടച്ചിടൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.