കാൽഗറി : കാനഡയിൽ പടർന്നു പിടിച്ച കാട്ടുതീ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായതായി റിപ്പോർട്ട്. കഴിഞ്ഞ വേനൽക്കാലത്തുണ്ടായ കാട്ടുതീയിൽ ആൽബർട്ടയിലെ ജാസ്പറിൽ നിരവധി ഹോട്ടലുകളും ക്യാമ്പ് ഗ്രൗണ്ടുകളും കത്തി നശിച്ചിരുന്നു. ഈ വർഷം ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം കുറയാൻ ഇടാണ് പ്രധാന കാരണമെന്ന് ടൂറിസം ജാസ്പർ സിഇഒ ടൈലർ റിയോപ്പൽ അറിയിച്ചു. സന്ദർശകരുടെ എണ്ണത്തിൽ 16 മുതൽ 20 ശതമാനം വരെ കുറവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കൻ സസ്കാച്വാനിലെയും മാനിറ്റോബയിലെയും ടൂറിസം വ്യവസായങ്ങൾക്കും കാട്ടുതീ കാരണം ദശലക്ഷക്കണക്കിന് ഡോളറിൻ്റെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

വിനോദസഞ്ചാര മേഖലയിൽ ഇടപെടുന്ന ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റികളെയും കാട്ടുതീ കാര്യമായി ബാധിച്ചു. എയർ കാനഡയിലെ തൊഴിൽ തർക്കങ്ങളും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയതായും ടൈലർ റിയോപ്പൽ കൂട്ടിച്ചേർത്തു. ഭാവിയിൽ കാട്ടുതീ പോലുള്ള പ്രശ്നങ്ങളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് സർക്കാർ തലത്തിൽ ചർച്ച നടത്തണമെന്ന് ഈ മേഖലയിലെ വിദഗ്ധർ ആവശ്യപ്പെട്ടു.