Tuesday, September 2, 2025

അമേരിക്കയിലേക്ക് തപാൽ അയയ്ക്കാൻ കഴിയില്ല; സർവീസ് നിർത്തിവച്ച് ഇന്ത്യൻ തപാൽ വകുപ്പ്

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും യു.എസിലേക്കുള്ള തപാൽ സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചതായി റിപ്പോർട്ട്. യുഎസ് ഭരണകൂടം 800 ഡോളർ വരെയുള്ള ഉൽപ്പന്നങ്ങൾക്ക് നൽകിയിരുന്ന ഡ്യൂട്ടി ഫ്രീ ഇളവ് പിൻവലിച്ചതാണ് ഈ നീക്കത്തിന് കാരണം. ഇതോടെ, യുഎസിലേക്ക് അയയ്ക്കുന്ന എല്ലാ തപാൽ വസ്തുക്കൾക്കും കസ്റ്റംസ് തീരുവ നൽകേണ്ടിവരും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ ബാധിച്ചേക്കാം.

തപാൽ ഉൽപ്പന്നങ്ങൾ കൊണ്ടുപോകാൻ വിമാനക്കമ്പനികൾ തയ്യാറാകാത്തതിനാലാണ് ഇന്ത്യൻ തപാൽ വകുപ്പ് ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. രേഖകൾ, സമ്മാനങ്ങൾ, ഇ-കൊമേഴ്സ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ തപാൽ വസ്തുക്കളുടെയും സേവനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഒരു മാസത്തോളം തുടരാൻ സാധ്യതയുണ്ടെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് ഡയറക്ടർ ജനറൽ അജയ് സഹായ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!