ഫ്രെഡറിക്ടണ്‍ : പുതിയ ചുമതലകളോടെ തിരികെ ജോലിയിൽ പ്രവേശിക്കാനൊരുങ്ങി ന്യൂ ബ്രൺസ്‌വിക്ക് മന്ത്രി ആലിസൺ ടൗൺസെൻഡ്. ലേബർ വകുപ്പ് മന്ത്രിയായാണ് ടൗൺസെൻഡ് ഇനി സേവനമനുഷ്ഠിക്കുക. പ്രീമിയർ സൂസൻ ഹോൾട്ടാണ് ഇക്കാര്യം അറിയിച്ചത്. തലച്ചോറിൽ മുഴയായതിനാൽ ഇവർ മാസങ്ങളായി ചികിത്സയിലായിരുന്നു.

ഈ വർഷം ഫെബ്രുവരിയിലാണ് ചികിത്സാർത്ഥം ആലിസൺ ടൗൺസെൻഡ് ജോലിയിൽ നിന്ന് അവധിയെടുത്തത്. പോസ്റ്റ്-സെക്കൻഡറി എജ്യുക്കേഷൻ, ട്രെയിനിങ്, ലേബർ എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു അവർക്ക് നേരത്തെ ഉണ്ടായിരുന്നത്. ടൗൺസെൻഡിന്റെ പുതിയ നിയമനം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് സൂസൻ ഹോൾട്ട് അറിയിച്ചു. ഇവരുടെ മുൻ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ജീൻ-ക്ലോഡ് ഡി’അമോഴ്സ് അതേ സ്ഥാനത്ത് തുടരും.