വാഷിങ്ടൺ : റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. മോദി ഇത്തരത്തിലുള്ള നേതാക്കളുമായി സഹകരിക്കുന്നത് ലജ്ജാകരമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവെന്ന നിലയിൽ മോദി അമേരിക്കയ്‌ക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നവാരോ കൂട്ടിച്ചേർത്തു.

ഇന്ത്യയെയും പ്രധാനമന്ത്രി മോദിയെയും മുൻപും നവാരോ വിമർശിച്ചിട്ടുണ്ട്. യുക്രെയ്ൻ സംഘർഷത്തെ “മോദിയുടെ യുദ്ധം” എന്നും ഇന്ത്യയെ “നികുതികളുടെ മഹാരാജാവ്” എന്നും അദ്ദേഹം വിശേഷിപ്പിച്ചു. കൂടാതെ, ഇന്ത്യയിലെ ബ്രാഹ്‌മണർ ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും നവാരോ അഭിപ്രായപ്പെട്ടു.