ഓട്ടവ: തങ്ങളുടെ ജീവനക്കാരില്‍ നിന്ന് ഏകദേശം പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി (PHAC). കോവിഡ്-19 മഹാമാരിക്ക് ശേഷം ഏജന്‍സി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ചുരുക്കി വരുന്നതിനിടെയാണ് ഈ നീക്കം.
മഹാമാരിക്ക് ശേഷമുള്ള പുനഃക്രമീകരണത്തിന്റെയും പുതിയ സാമ്പത്തിക വിഹിതത്തിനനുസരിച്ചുള്ള മാറ്റങ്ങളുടെയും ഭാഗമായാണ് നടപടി. കൃത്യമായ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും ഏകദേശം 320 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം നടന്ന പിരിച്ചുവിടലിന് പുറമെയാണിത്.

ഈ തൊഴില്‍ വെട്ടിച്ചുരുക്കല്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ പൊതുമേഖലയിലെ ചെലവ് ചുരുക്കാനുള്ള പദ്ധതിയുടെ ഭാഗമല്ലെന്ന് PHAC വക്താവ് പറഞ്ഞു. 2020-ന് മുന്‍പ് PHAC-ല്‍ 2,300-ല്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്തിരുന്നു. 2022-ല്‍ ഈ എണ്ണം ഏകദേശം 4,200 ആയി ഉയര്‍ന്നിരുന്നു. നിലവില്‍, പിഎച്ച്എസിയില്‍ല്‍ 3,000-ല്‍ കൂടുതല്‍ ജീവനക്കാരുണ്ട്.