ടൊറന്റോ: ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ടൊറന്റോയിലെ കിങ് സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ 4 മുതല്‍ 8 വരെ സ്പാഡിന അവന്യൂവിനും യൂണിവേഴ്‌സിറ്റി അവന്യൂവിനും ഇടയിലുള്ള കിങ് സ്ട്രീറ്റ് അടച്ചിടും. ഇതേത്തുടര്‍ന്ന്, 504/304 കിങ് സ്ട്രീറ്റ്കാര്‍ റൂട്ടിലും 508 ലേക്ക് ഷോര്‍ റൂട്ടുകളിലെ ഗതാഗതത്തെ ബാധിക്കും.
ഗതാഗത ക്രമീകരണം
.കിങ് സ്ട്രീറ്റിലൂടെ കിഴക്കോട്ടുള്ള സ്ട്രീറ്റ്കാറുകള്‍ സ്പാഡിന അവന്യൂവിലേക്ക് തിരിഞ്ഞ് ക്വീന്‍ സ്ട്രീറ്റ് വെസ്റ്റ്, യോര്‍ക്ക് സ്ട്രീറ്റ്, അഡലൈഡ് സ്ട്രീറ്റ്, ചര്‍ച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വീണ്ടും കിങ് സ്ട്രീറ്റിലേക്ക് പ്രവേശിക്കും.
.പടിഞ്ഞാറോട്ടുള്ള സ്ട്രീറ്റ്കാറുകള്‍ യോര്‍ക്ക് സ്ട്രീറ്റ്, ക്വീന്‍ സ്ട്രീറ്റ് വെസ്റ്റ്, സ്പാഡിന അവന്യൂ എന്നിവയിലൂടെ സഞ്ചരിച്ച് കിങ് സ്ട്രീറ്റിലേക്ക് തിരികെ പ്രവേശിക്കും.

.503 കിങ്്സ്റ്റണ്‍ റോഡ് റൂട്ടിലെ ബസുകള്‍ യൂണിവേഴ്‌സിറ്റി അവന്യൂ, റിച്ച്മണ്ട് സ്ട്രീറ്റ് വെസ്റ്റ്, സ്പാഡിന അവന്യൂ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കിങ് സ്ട്രീറ്റിലേക്ക് പ്രവേശിക്കും.
.കിഴക്കോട്ടുള്ള ബസുകള്‍ സ്പാഡിന അവന്യൂ, അഡലൈഡ് സ്ട്രീറ്റ് വെസ്റ്റ്, യൂണിവേഴ്‌സിറ്റി അവന്യൂ എന്നിവയിലൂടെ സഞ്ചരിച്ച് സാധാരണ റൂട്ടിലേക്ക് പ്രവേശിക്കും.
.504B സ്ട്രീറ്റ്കാറുകള്‍ ബ്രോഡ്വ്യൂ സ്റ്റേഷനും ചര്‍ച്ച് സ്ട്രീറ്റും തമ്മില്‍ സര്‍വീസ് നടത്തും.
ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ സഹായിക്കാന്‍ പ്രധാന സ്ഥലങ്ങളില്‍ ജീവനക്കാരെ വിന്യസിക്കുമെന്ന് ടിടിസി അറിയിച്ചു. തിങ്കളാഴ്ച രാവിലെ 5 മണി മുതല്‍ സാധാരണ സര്‍വീസ് പുനരാരംഭിക്കുമെങ്കിലും, സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ കിങ് സ്ട്രീറ്റിലെ റെഡ് കാര്‍പെറ്റ് പരിപാടികള്‍ കാരണം ഗതാഗതക്കുരുക്കിനും കാലതാമസത്തിനും സാധ്യതയുണ്ടെന്നും ടിടിസി അറിയിച്ചു. ടൊറന്റോയുടെ സാമ്പത്തിക മേഖലയ്ക്കും അന്താരാഷ്ട്ര പ്രശസ്തിക്കും ഉതകുന്ന ഈ വലിയ പരിപാടിയില്‍ സഹകരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ടിടിസി നന്ദി അറിയിച്ചു.